പ്രീ പ്രൈമറി തലം മുതല്‍ ട്രാഫിക് ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലെന്നു മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കമലേശ്വരം ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ നിരത്തുകളില്‍ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.. വളരെ ചെറുപ്പത്തില്‍ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഏറെ പ്രയോജനം ചെയ്യും. കരിക്കുലം സമിതി ഇത് ഏറെ ഗൗരവത്തോടെ കാണും. ഇക്കാര്യത്തില്‍ കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ സഹായിക്കാന്‍ കഴിയുമെന്നും ശ്രീ.വി.ശിവന്‍കുട്ടി പറഞ്ഞു.
Post a Comment