കെ.എസ്.ആര്‍.ടി.സിയിലെ പരസ്യ നിരോധനം വരുമാന നഷ്ടമുണ്ടാക്കുമെന്ന് മന്ത്രി ആന്റണി രാജു. ഒരു കോടി രൂപയിലേറെ പരസ്യ ഇനത്തില്‍ വരുമാനം ലഭിച്ചിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നടപ്പാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കും. കെ എസ് ആര്‍ ടി സി യിലെ തൊഴിലാളികള്‍ക്ക് അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി എടുത്തിട്ടുണ്ടെന്നും ശ്രീ ആന്റണി രാജു പറഞ്ഞു.
Post a Comment