പരിശീലനം നടത്തുന്നു
കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകർക്കായി തീറ്റപ്പുൽ വളർത്തൽ വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനത്തിന് താത്പര്യമുള്ളവർ ഒക്ടോബര് 18 നു മുൻപായി dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ വിലാസത്തിലോ 0495 241457 നമ്പറിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
താൽപര്യപത്രം ക്ഷണിച്ചു
എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റെ് പ്രോഗ്രാം പദ്ധതി പ്രകാരം മത്സര പരീക്ഷാ പരിശീലനത്തിന് സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ് ,നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: 0495-2377786, 0495-2377796 , bcddcalicut@gmail.com
സ്പോട്ട് അഡ്മിഷൻ
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോർപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് (കേപ്പ്) കീഴിൽ ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം ടി) ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0477 2267602, 9746125234, 9847961842, 8301890068
അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ; മൊബൈൽ ഫോൺ സർവ്വീസിങ്ങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 272025
അഭിമുഖം നടത്തുന്നു
കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ബലവാടിക അധ്യാപക തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 രാവിലെ 9 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് : 0495 2744200
Post a Comment