കെഎസ്‌ആര്‍ടിസി സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമായി കെഎസ്‌ആര്‍ടിസി നടപ്പാക്കുന്ന സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

ഈ മാസം 29ന് പദ്ധതി ആരംഭിക്കും.
ആര്‍.എഫ്.ഐ.ഡി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുന്‍കൂറായി പണം റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാനാകും.

യാത്രക്കാര്‍ക്ക് ചില്ലറയില്ലാതെയുള്ള ബുദ്ധിമുട്ടുകളും ഇത് വഴി പരിഹരിക്കപ്പെടും. കൂടാതെ പണം ചാര്‍ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇത് വഴി കണ്ടക്ടര്‍ക്ക് പണം സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ.ടി.എം ഉപയോഗിച്ച്‌ കാര്‍ഡുകളിലെ ബാലന്‍സ് പരിശോധിക്കാം. കണ്ടക്ടര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്‍റുമാര്‍ എന്നിവര്‍ വഴി കാര്‍ഡുകള്‍ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് വാങ്ങുമ്പോൾ , നിങ്ങള്‍ക്ക് 150 രൂപ മൂല്യം ലഭിക്കും. ഇത് പരമാവധി ഉപയോഗിക്കാനും കഴിയും. 250 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.

Post a Comment

Previous Post Next Post