ആവേശപ്പോരാട്ടത്തിൽ ചീനിച്ചേരിയെ തകർത്ത് പൂക്കാട് ചേമഞ്ചേരി ഫുട്ബോൾ ലീഗില്‍ ചാമ്പ്യന്മാർ.


കാപ്പാട്: ചേമഞ്ചേരി പഞ്ചായത്ത് MSF സംഘടിപ്പിച്ച CPL ഫുട്ബോൾ ടൂർണമെന്റിൽ പൂക്കാട് ശാഖ ചാമ്പ്യന്മാരായി. കാപ്പാട് ആൻഫീൽഡ് ടർഫിൽ നടന്ന കലാശപ്പോരാട്ടത്തിൽ ചീനിച്ചേരിയെ തോൽപിച്ചാണ് പൂക്കാട് കിരീടം ചൂടിയത് . പഞ്ചായത്തിന്റെ വിവിധ ശാഖകളിൽ നിന്നായി പതിനൊന്ന് ടീമുകൾ പങ്കെടുത്തു. ടൂണമെന്റിലെ മികച്ച താരമായി അർസിനെയും മികച്ച ഗോൾകീപ്പറായി സുഹൈലിനെയും തിരഞ്ഞെടുത്തു. ഷഹീമാണ് ടോപ് സ്‌കോറർ.

MSF ജില്ലാ സെക്രട്ടറി ആസിഫ് കലാം ടൂർണമെന്റ് കിക്ക്‌ ഓഫ്‌ ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ അനസ് കാപ്പാട്, പി.കെ മുനീർ കാപ്പാട്, മഹമൂദ് മദീന എന്നിവർ വിജയികൾക്കുള്ള കപ്പുകൾ കൈമാറി.

Post a Comment

Previous Post Next Post