പ്ലസ്‌വൺ സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്മെന്റ് ചൊവ്വാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർക്ക് ഓണാവധിക്കുശേഷം 12,13 തീയതികളിലായി സ്കൂളിൽ ചേരാം.

പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ മൂന്ന് അലോട്മെന്റാണു നടത്തിയത്. സപ്ലിമെന്ററി അലോട്മെന്റ് രണ്ടെണ്ണമേഉണ്ടാകൂ. തുടർന്ന്, നിലവിൽ മെറിറ്റിൽ ചേർന്നവർക്ക്‌ സ്കൂളും വിഷയവും മാറാൻ അവസരം നൽകും. സീറ്റൊഴിവുള്ള സ്കൂളിലും വിഷയത്തിലും മാത്രമാണ് മാറ്റമനുവദിക്കുന്നത്. 72,666 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിക്കാനായി ലഭിച്ചിരിക്കുന്നത്. മെറിറ്റിൽ ഒഴിവുള്ളതു 50,816 സീറ്റാണ്.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് മെറിറ്റിൽ മിച്ചമുള്ള സീറ്റുകളെക്കാൾ കൂടുതൽ അപേക്ഷകരുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ അപേക്ഷകരുടെ എണ്ണം ഒഴിവുള്ള സീറ്റുകളെക്കാൾ കുറവാണ്.

Post a Comment

Previous Post Next Post