ബിരുദ പ്രവേശനം: അപേക്ഷയിൽ
എഡിറ്റിങ്ങ് അവസരം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒന്നാം അലോട്‌മെന്റിനു ശേഷം എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്താത്തതിനാല്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കാതെ പോയവര്‍ക്ക് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് അവസരം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് 25-ന് 4 മണി വരെ ഫൈനല്‍ സബ്മിഷന്‍ അവസരമുണ്ട്.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക്. വിവിധ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
പരീക്ഷ
അവസാന വര്‍ഷ ബി.ഡി.എസ്. പാര്‍ട് -2 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷ സപ്തംബര്‍ 12-ന് തുടങ്ങും
എം.എ. സംസ്‌കൃതം വൈവ
എം.എ. സംസ്‌കൃതം നാലാം സെമസ്റ്റര്‍, എസ്.ഡി.ഇ. അവസാനവര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ 29-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.
ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600
ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 26-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
Post a Comment