കാവുംവട്ടം യു.പി സ്ക്കൂളിൽ 2021 - 2022 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു. സ്ക്കൂളിലെ പഠന നിലവാരത്തിൽ മുന്നിൽ നിൽക്കുന്നവരും, കലാ-കായിക മേഖലയിലെ വിജയികളായ കുട്ടികൾക്കുമാണ് സ്കോളർഷിപ്പ് നൽകുന്നത്. ഇത്തവണ നൂറോളം കുട്ടികൾ സ്കോളർഷിപ്പ് നേടി.
1969 മുതൽ തുടങ്ങിയതാണ് കാവും വട്ടം യു.വി.സ്ക്കൂളിലെ സ്കോളർഷിപ്പ് പദ്ധതി. സ്ക്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരും , നാട്ടിലെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടേയും പേരിലാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. ചടങ്ങിൽ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിച്ചു.
സ്ക്കൂളങ്കണത്തിലൊരുക്കിയ സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് . ടി.ഇ. ബാബു അധ്യക്ഷം വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി. എ.ഇ.ഒ. ശ്രീമതി സുധ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക എ.സുധ സ്വാഗതം പറഞ്ഞു. എം.പി. ടി എ പ്രസിഡന്റ് മിനി, സ്ക്കൂൾ ലീഡർ യാഷ് കൃഷ്ണ എന്നിവർ ആശംസകളർപ്പിച്ചു. ഡി. സായൂജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജി.പി. ജീന നന്ദി അറിയിച്ചു.
Post a Comment