പേരാമ്പ്ര എടക്കയില്‍ കനത്തമഴയിലും കാറ്റിലും പന മരം കടപുപുഴകി വീണ് ഇരുനില വീടും മുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ന്നു, ഇന്ന് രാവിലെ 10-30 ഓടെ സംഭവം.
വീടിന്റെ സണ്‍ ഷെയ്ഡും മുന്‍ഭാഗത്തെ ഫില്ലറുകളും തകര്‍ന്ന നിലയിലാണ്. എടക്കയില്‍ സ്വദേശി പീടികയുള്ള പറമ്പില്‍ രാജന്റെ വീടിന്റ മുകളിലാണ് വലിയ പനംമരം വീണത്, വീടിനും മുന്‍വശത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനും കാര്യമായ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ രാജന്‍ പറഞ്ഞു. പ്രാഥമികമായി ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Post a Comment