ഷിംല: ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മണികരൺ താഴ് വരയിൽ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു.
മേഘവിസ്ഫോടനം നടന്നിടത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ ശ്രമിച്ചുവെങ്കിലും പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് കുടുങ്ങിക്കിടക്കുകയാണ്. ചോജ് ജില്ലയിൽ നിരവധി വീടുകളും ക്യാമ്പിങ് സൈറ്റുകളും തകർന്നിട്ടുണ്ട്. കന്നുകാലികൾ ഒലിച്ചു പോയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post a Comment