ഷിഖല്ല: നിയന്ത്രണങ്ങൾ കർശനമാക്കി കായണ്ണ ഗ്രാമപഞ്ചായത്ത്.

കായണ്ണ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വയറിളക്കവും ചർദിയും ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഖല്ല രോഗം സ്ഥിതീകരിക്കുകയും ഇതിനു സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.

വിവാഹം മറ്റു ആഘോഷ ചടങ്ങുകൾ എന്നിവ നടത്തുന്നതിന് ഒരാഴ്ച മുൻമ്പെങ്കിലും ആരോഗ്യവകുപ്പിനെ മുൻകൂട്ടി വിവരം അറിയിക്കണം. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നൽകാവു, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയെ ഉപയോഗിക്കാവു, ഭക്ഷണം തയ്യാറാക്കുന്നവർ നല്ല വ്യക്തിശുചിത്വം ഉള്ളവരും അസുഖങ്ങൾ ഇല്ലാത്തവരും ആയിരിക്കണം. പാചകക്കാരുടെ ഫോൺനമ്പർ ആരോഗ്യ വകുപ്പിന് നൽകണം.വെള്ളമെടുക്കുന്ന കിണർ ക്ലോറിനേഷൻ നടത്തണം. പാകം ചെയ്യുന്ന പത്രങ്ങളും സാധനസാമ്മഗ്രികളും വൃത്തിയുള്ളതാണെന്നു ഉറപ്പു വരുത്തണമെന്നും യോഗം തീരുമാനിച്ചു.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ സി. കെ.ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി. ടി. ഷീബ ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. കെ. നാരായണൻ, കെ. വി. ബിനിഷ, ജയപ്രകാശ് കായണ്ണ, പി. കെ. ഷിജു, ഗീത വിരണപ്പുറ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post