കെ.എസ്.ആർ.ടി.സി.യിൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അൺപെയ്ഡ് അപ്രന്റീസ്‌ഷിപ്പ് പരിശീലനത്തിന് അവസരം.

ITI MMV, Diesel Mechanic, Auto Electrician, Automobile, Mechatronics, Tractor Mechanic തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെ.എസ്.ആർ.ടി.സി.യുടെ വർക്ക്‌ഷോപ്പുകളിൽ അപ്രന്റീസ്‌ഷിപ്പ് പരിശീലനത്തിന് അവസരം. വ്യക്തിഗത അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ആറ് മാസത്തേക്ക് പരിശീലനം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലും പരിശീലനകാലയളവിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലും, ആവശ്യമായാൽ ആറ് മാസം കൂടി പരിശീലനം നീട്ടിനൽകുന്നതാണ്. ഇത്തരത്തിൽ പരമാവധി ഒരു വർഷം വരെ പരിശീലനം ലഭ്യമാക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പരിശീലന സർട്ടിഫിക്കറ്റ് നൽകുന്നതാണ്. സാങ്കേതിക വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് നേരിട്ടുള്ള പ്രായോഗിക പരിശീലനവും തൊഴിൽ പരിചയവും നേടുന്നതിനുള്ള അവസരമാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സി. ലഭ്യമാക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അടുത്തുള്ള കെഎസ്ആർടിസി യൂണിറ്റുകളിലും റീജണൽ വർക്ക് ഷോപ്പുകളിലും ബന്ധപ്പെടുക. സാങ്കേതിക പരിശീലനത്തിനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഇതുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള google link ൽ ലഭ്യമാണ്.


Post a Comment

Previous Post Next Post