കൈതപ്പൊയിൽ - അഗസ്ത്യൻ മൂഴി റോഡ്; കരാറുകാരായ നാഥ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയെ ടെർമിനേറ്റ് ചെയ്തു.

താമരശ്ശേരി: കൈതപ്പൊയിൽ അഗസത്യൻ മൂഴി റോഡ് പണിയിലെ കാലതാമസവും, ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് കരാർ കമ്പനിയായ നാഥ് ഇൻഫ്രാസ്ട്രക്ചറിനെ ടെർമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ദേശീയപാത മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള കരാർ ഏറ്റെടുത്ത് രണ്ടര വർഷം പിന്നിട്ടിട്ടും പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് ഈ പ്രവൃത്തിയിൽ നിന്നും ടെർമിനേറ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.

എന്നാൽ ടെർമിനേറ്റ് ചെയ്ത കരാറുകാർക്ക് കാലാവധി നീട്ടി നൽകാനായി ഭരണകക്ഷി എം.എൽ. എയെ സ്വാധീനിക്കാൻ ചില കോണുകളിൽ ശ്രമം നടക്കുന്നതായ വിവരവും പുറത്ത് വന്നിട്ടുണ്ട്.

കരാറുകാരെ ടെർമിനൈറ്റ് ചെയ്തു കൊണ്ട്  PMU- KRFB പ്രോജക്ട് ഡയരക്ടറാണ്  ഉത്തരവ് ഇറക്കിയത്.

Post a Comment

Previous Post Next Post