കെഎസ്ആർടിസി കുടുംബത്തിന്റെ അവിഭാജ്യ ഭാഗമാണ് സ്വിന്നും കെഎസ്ആർടിസിയുടെ വളർച്ചയ്ക്കായി കൂട്ടായ പ്രവർത്തങ്ങൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികളുടെ ഗൈഡ് ബുക്ക് മന്ത്രി എം വി ഗോവിന്ദനും കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്സൈറ്റ് മന്ത്രി വി ശിവൻകുട്ടിയും പ്രകാശിപ്പിച്ചു.
സ്വിഫ്റ്റ് ഓൺലൈൻ സീറ്റ് ബുക്കിങ്ങിലൂടെ സൗജന്യ മടക്കയാത്രാ ടിക്കറ്റുകൾ ലഭിച്ചവർക്ക് മന്ത്രി ജി ആർ അനിൽ ടിക്കറ്റ് കൈമാറി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ബംഗളൂരുവിലേക്കുള്ള എ സി വോൾവോയുടെ നാല് സ്ലീപ്പർ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപാസ് റൈഡറുകളുടെ സർവീസുകളുമാണ് ആദ്യദിനം നടത്തിയത്. എട്ട് എസി സ്ലീപ്പർ വോൾവോ ബസും 88 നോൺ എസി ഡീലക്സ് ബസും 20 എസി പ്രീമിയം സീറ്റർ ബസും സ്വിഫ്റ്റിന് കീഴിലാണ് സർവീസ് നടത്തുക. പുതുതായി വാങ്ങുന്ന 50 ഇലക്ട്രിക്കൽ ബസും 310 സിഎൻജി ബസും സ്വിഫ്റ്റിന്റെ ഭാഗമായി മാറും. വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് സ്വിഫ്റ്റ് കൂടുതൽ സർവീസുകൾ നടത്തും.
Post a Comment