കോഴിക്കോട് ക്രൌൺ തിയേറ്ററിനു സമീപം റെയില്‍വെ ട്രാക്കില്‍ വെച്ച് മധ്യവയസ്കന്റെ സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ് പിടിയിലായത്.
കുരുവട്ടുര്‍ സ്വദേശിയായ മധ്യവയസ്ക
ന്റെ 3 പവന്‍റെ സ്വര്‍ണ്ണ മാലയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
Post a Comment