സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചപ്പോൾ കോഴിക്കോട് വീടുകൾ കയറി ബോധവല്‍ക്കണം നടത്തി സിപിഐഎം പ്രവർത്തകർ.
ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നല്ലളം ഭാഗത്ത് പ്രചാരണം നടത്തുന്നത്. വീട് വീടാനന്തരം കയറിയിറങ്ങി കെ റെയില്‍ പദ്ധതിയെകുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
' കേരളത്തിന്റെ വലിയ തോതിലുള്ള വികസന മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ്. ഭാവി ലക്ഷ്യം വെച്ചുള്ള സര്‍ക്കാര്‍ ഇടപെടലാണ്. കെ റെയിൽ വരുമ്പോൾ വീടും ഭൂമിയും വിട്ടുകൊടുക്കേണ്ടി വരും. ആ കുടുംബങ്ങള്‍ക്ക് വേവലാതിയും ആശങ്കയും ഉണ്ടാവും. അത് ഞങ്ങള്‍ക്ക് മനസിലാവും. ഈ ഘട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചത്. അതില്‍ ജനങ്ങള്‍ തൃപ്തരാണ്.' പി മോഹനന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. ചില വീട്ടുകാരുമായി സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ലുകള്‍ പുനഃസ്ഥാപിക്കുകയുമുണ്ടായി.
എന്നാല്‍ സജി ചെറിയാന്റെ വിശദീകരണത്തിലൊന്നും തൃപ്തരല്ലെന്ന് ചിലര്‍ പ്രതികരിച്ചു. പുതിയ വീട് വെച്ച് പുനഃസ്ഥാപിച്ചാല്‍ മാത്രമെ കെ റെയിലിനായി ഭൂമി വിട്ടു നല്‍കൂവെന്നാണ് ഇവരുടെ നിലപാട്.
Post a Comment