പയ്യോളിയിൽ രാജീവ് ഗാന്ധി പാലിയേറ്റീവ് സെന്ററിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർക്കായ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
രാജീവ് ഗാന്ധി ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടി തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് സെന്റർ ചെയർമാൻ കെ.ടി വിനോദ് അധ്യക്ഷനായി. പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ, തിക്കോടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി ഷക്കീല , പഞ്ചായത്ത് അംഗം ബിനു കാരോളി, ദിലീപ് ആർ. പൂവത്തിൽ, ബഷീർ മേലടി, കെ.ടി സത്യൻ എന്നിവർ സംസാരിച്ചു.
Post a Comment