പെട്രോൾ ഡീസൽ പാചകവാതക വില ദിവസം തോറും ക്രമാതീതമായി വർദ്ധിപ്പിച്ച് കോർപ്പറേറ്റ് നയം നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കോൺഗ്രസ് ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റാഫീസ് ധർണ കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,കുറുമയിൽ ബാബു, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, എൻ.ടി ശിവാനന്ദൻ ,കെ.സുരേന്ദ്രൻ ,പി.കെ ഗോവിന്ദൻ ,ഇടത്തിൽ രാമചന്ദ്രൻ ,കെ.വിശ്വനാഥൻ കെ.പി സ്വപ്നകുമാർ പ്രസംഗിച്ചു.
Post a Comment