കൊയിലാണ്ടിയിൽ ബൈക്കും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  യുവാവ് മരണപ്പെട്ടു. നാദാപുരം ചെക്യാട് സ്വദേശി അശ്വിനാണു മരണപ്പെട്ടത്. 27 വയസായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മുരളി പമ്പിന്റെ സമീപത്താണ് അപകടം സംഭവിച്ചത്.

നാദാപുരത്തു നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്കില്‍ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മരണപ്പെട്ട അശ്വൻ കോഴിക്കോട് ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനാണ് ലഭിച്ച വിവരം.

Post a Comment

Previous Post Next Post