എം.ബി.ബി.എസ് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചു ; കോഴിക്കോട് 216 വിദ്യാര്‍ഥികളില്‍ പരീക്ഷക്കെത്തിയത് 20 പേർ മാത്രം

അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്കരിച്ച്‌ വിദ്യാര്‍ഥികള്‍. പാഠഭാഗങ്ങളും പരിശീലനവും പൂര്‍ത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം.

കോഴിക്കോട് 216 വിദ്യാര്‍ഥികളില്‍ 20 പേര്‍ മാത്രമാണ് പരീക്ഷക്കെത്തിയത്. തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ 60 പേര്‍ മാത്രമാണ് പരീക്ഷക്കെത്തിയത്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. രണ്ടു മാസം കൂടി പഠനം പൂര്‍ത്തീകരിച്ച്‌ മതി പരീക്ഷയെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. പരീക്ഷക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് ആരോഗ്യസര്‍വകലാശാല ഹൈകോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പരീക്ഷ നിര്‍ബന്ധമായി എഴുതിപ്പിക്കാന്‍ സമ്മര്‍ദവുമായി മെഡിക്കല്‍ കോളജുകളും രംഗത്തുണ്ട്. ഇതുസംബന്ധിച്ച്‌ പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post