ഗാന്ധി സ്ക്വയർ അനാച്ഛാദനം ചെയ്തു

 കൊയിലാണ്ടി ഗവൺമെന്റ് ഫിഷറീസ് യു.പി.സ്കൂളിന് മുൻ പ്രധാനാധ്യാപകൻ ശ്രീ.കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായപ്രതിമ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.സുധ.പി.പി. അനാച്ഛാദനം ചെയ്തു. ജനപ്രതിനിധികളായ ശ്രീ.വി.കെ.സുധാകരൻ, ശ്രീ.വൈശാഖൻ എന്നിവർ മുഖ്യാതിഥികളായി.
എസ്.എം.സി. ചെയർമാൻ ശ്രീ.രാജീവൻ, എസ്.എസ്.ജി ചെയർമാൻ ശ്രീ.ശശിധരൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. നവീൻ, ശില്പനിർമാണം നടത്തിയ ശ്രീ. കെ.റജികുമാർ എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ ശ്രീ. എൻ.എം.സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി.
ശ്രീമതി.യു.ഷമീന ടീച്ചർ സ്വാഗതവും ശ്രീമതി.എ.കെ.അനില ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post