ഐച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നടന്നു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഐച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ബാബുരാജ് നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ , വികസന സ്ഥിരം സമിതി അധ്യക്ഷ എം ഷീല,പഞ്ചായത്ത് അംഗമായ ഗീത , മുൻ മെമ്പർ കെ ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു ,വാർഡ് മെമ്പർ സി ലതിക സ്വാഗതവും കുടിവെള്ള കമ്മിറ്റി ചെയർമാൻ  എ എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post