കെ റെയിൽ സ്ഥാപിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും എതിർത്ത് തോല്പിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന വൈപ്രസി.വി.വി.രാജൻ

ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ പൗര മുഖ്യൻമാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ്. 'പാരിസ്ഥിതികമായി തകർന്ന കേരളത്തിലെ പതിനായിരകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് വഴിയാധാരമാക്കുന്ന കെ റെയിൽ സ്ഥാപിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും എതിർത്ത് തോല്പിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന വൈപ്രസി.വി.വി.രാജൻ പറഞ്ഞു.ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റെയിൽ വിരുദ്ധ പദയാത്രയുടെ കൊയിലാണ്ടിയിലെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം 9000 വീടുകൾ, ദേവാലയങ്ങൾ, വായനശാലകൾ എന്നിവ നശിപ്പിച്ച് കൊണ്ടാണ് കെ.റെയിലിൻ്റെ പോക്ക്, കേരളത്തിൻ്റെ പാരിസ്ഥിതിക പഠനങ്ങൾ നടത്താതെ നടപ്പിലാക്കുന്ന കെ റെയിൽ കേരളത്തിൻ്റെ സർവ്വനാശമായിരിക്കും ഫലം.  നിലനിൽപ്പിന് വേണ്ടിയാണ് ജനങ്ങൾ പ്രക്ഷോഭരംഗത്ത് ഇറങ്ങിയത്.സർവ്വെനിർത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജയ് കിഷ്, അഡ്വ വി.സത്യൻ- വി.കെ.ജയൻ, അഡ്വ.പി.സുധീർ സംസാരിച്ചു. പദയാത്ര ഇന്ന് നന്തിയിൽ നിന്നും ആരംഭിച്ച് പയ്യോളിയിൽ സമാപിക്കും

Post a Comment

Previous Post Next Post