മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുന്നതിനായി എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ ബഹുസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമര സദസ്സ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ കിസാൻസഭ മണ്ഡലം സെക്രട്ടറി പി.ബാലഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ ബാലൻമാസ്റ്റർ, മഹിളാസംഘം നേതാവ് ജയന്തി രാജേന്ദ്രൻ , എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.വി. ആനന്ദൻ , ബി.കെ.എം.യു മണ്ഡലം പ്രസിഡണ്ട് എം.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് സ്വാഗതവും എ.ഐ.ടി.യു.സി.മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു. കൊയിലോത്ത് ഗംഗാധരൻ, പി.ടി.ശശി, അഖിൽ കേളോത്ത്, കെ.വി നാരായണൻ, കെ. കെ അജിതകുമാരി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: എ.ഐ.ടി.യു.സി നേതൃത്വത്തിൽ ബഹുജന സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമര സദസ്സ് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
Post a Comment