കൊയിലാണ്ടി മൃഗാശുപത്രിയിൽ ഡോക്ടറിനെ ഉടനെ നിയമിക്കുക





മാസങ്ങളായി ഡോക്ടർ ഇല്ലാത്ത കൊയിലാണ്ടി മൃഗാശുപത്രിയിൽ ഉടനെ ഡോക്ടറെ നിയമിക്കണമെന്ന് സിപിഐ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പാർട്ടി മണ്ഡലം കമ്മിറ്റി അംഗം കെ ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു. എം പ്രകാശൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പ്രമേയം മണ്ഡലം എക്സിക്യൂട്ടീവ് അംഗം എൻ.ശ്രീധരൻ അവതരിപ്പിച്ചു.  പി വി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ വിശ്വനാഥൻ, പി.കെ സുധാകരൻ, സുരേന്ദ്രൻ അയ്യപ്പാരി, ഉണ്ണികൃഷ്ണൻ, കെ എം ബാബു എന്നിവർ സംസാരിച്ചു. പി വി രാജനെ സെക്രട്ടറിയായും കെ എം ബാബുവിനെ അസി.സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post