കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, ആശ്വാസമേകാന്‍ സംസ്ഥാനത്ത് ഇന്ന് മുതൽ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. അതോടെ, സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ പെയ്തേക്കുമെന്ന് ഐ.എം.ഡി പ്രവചിച്ചു.
ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും, മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴ ലഭിച്ചേക്കും.
മാര്‍ച്ച് 20 വരെ സംസ്ഥാനത്ത് ശരാശരി വേനല്‍മഴ പെയ്യും. അതിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത വ്യക്തമല്ലെങ്കിലും, കേരളത്തില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
Post a Comment