ആരോഗ്യ ജാഗ്രതയുമായി അരിക്കുളം ഗ്രാമപഞ്ചായത്ത്

മഴക്കാലപൂർവ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ ജാഗ്രതയുമായി
അരിക്കുളം ഗ്രാമപഞ്ചായത്ത്. 
എഫ്.എച്ച്.സിയോട് കൈകോർത്താണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത എന്ന പേരിൽ ഇൻ്റർസെക്ടാൽ ക്യാമ്പ് സംഘടിപ്പിച്ചത്. 

ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
കെ.പി.രജനി അധ്യക്ഷയായ പരിപാടിയിൽ മഴക്കാലപൂർവ്വ രോഗ പ്രതിരോധ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾ, ആശവർക്കർ മാർ, അരോഗ്യ വോളന്റിയർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മെയ് 15നുള്ളൽ വാർഡ്തലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തന കലണ്ടറും, രൂപരേഖയും ക്യാമ്പിൽ അംഗികരിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എൻ.വി.നജീഷ് കുമാർ,മെഡിക്കൽ ഓഫിസർ സി. സ്വപ്ന, സെക്രട്ടറി കെ.വി.സുനില കുമാരി, എച്ച് ഐ മുജിബ് റഹിമാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post