കുറ്റ്യാടി ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് ; കേരളകർക്ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി

കുറ്റ്യാടി ഇറിഗേഷൻ പദ്ധതി കാര്യക്ഷമമാക്കുക നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിൽ തകരുന്ന കനാലുകൾ പുനർനിർമ്മിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഇറിഗേഷൻ ഓഫീസിനു മുന്നിൽ നടന്ന
ധർണ്ണാ സമരം കർഷക സംഘം സംസ്ഥാ കമ്മറ്റി അംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു. പി സി സതീഷ് ചന്ദ്രൻ ,എം എം രവീന്ദ്രൻ, സതി കിഴക്കയിൽ , ഇ അനിൽ കുമാർ, കെ അപ്പു എന്നിവർ സംസാരിച്ചു.

തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് അസിസ്റ്റന്റ് എഞ്ചിനിയർക്ക് കർഷക സംഘം നേതാക്കൾ നിവേദനം നൽകി.

Post a Comment

Previous Post Next Post