ജനകീയാസൂത്രണം 2021 - 22 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന് തുടക്കമായി.
നഗരസഭാ ചെയർപേഴ്സൺ
കെ പി സുധ കുടിവെള്ളത്തിന്റെ വിതരണോദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷയായ പരിപാടിയിൽ, വാർഡ് കൗൺസിലർ രമേശൻ വലിയാട്ടിൽ,പി സിജീഷ്, ബാവ കൊന്നേക്കണ്ടി, സുബിഷ എന്നിവർ സംസാരിച്ചു.
ഇരുപത്തിയഞ്ച് ലക്ഷം രൂപ പദ്ധതി വിഹിതം ഉൾപ്പെടുത്തിയാണ് ഇത് പ്രാവർത്തികമാക്കുന്നത്.
Post a Comment