നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ എല്ലാ പാലങ്ങളും പുതുക്കി പണിയും. ഇതോടെ പഴക്കം ചെന്നതും വീതി കുറഞ്ഞതുമായ പാലങ്ങള്‍ അതേപടി നിലനിര്‍ത്തുമോയെന്ന ആശങ്കയ്ക്ക് അറുതിയാവും.
സംസ്ഥാന ബഡ്ജറ്റില്‍ തുക അനുവദിച്ചതോടെയാണ് ആശങ്ക അകലുന്നത്. 232 കോടി രൂപ മുടക്കി 51.200 കിലോമീറ്റര്‍ റോഡ് ആധുനിക സൗകര്യങ്ങളോടെ വീതി കൂട്ടി നവീകരിക്കുമ്പോൾ അതിൽ ഉൾപ്പെട്ട പാലങ്ങൾ പുതുക്കി പണിയാൻ നടപടിയില്ലാത്തതാണ് പരാതിക്ക് ഇടയാക്കിയത്.
മുക്കം - അരീക്കോട് റോഡില്‍ കാരശ്ശേരി പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള മുക്കം പാലവും മുക്കത്തിനും അഗസ്ത്യന്‍മുഴിക്കും ഇടയില്‍ അഗസ്ത്യന്‍മുഴി പാലവുമാണ് നവീകരിക്കാതിരുന്നത്. ഇതില്‍ മുക്കം പാലം അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്. അമിതഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഓടുന്ന പാലം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. 15 കോടി രൂപയാണ് മുക്കം പാലം നവീകരിക്കാന്‍ ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വീതി കുറവുമൂലം ഗതാഗതപ്രശ്നം നേരിടുന്ന അഗസ്ത്യന്‍മുഴി പാലത്തിന്റെ നവീകരണത്തിനായി നാലുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാനപാതയ്ക്ക് പുറത്ത് മുക്കം - കാരശ്ശേരി- കൊടിയത്തൂര്‍ റോഡില്‍ ശോച്യാവസ്ഥയിലായ കോട്ടമുഴി പാലം പുതുക്കാന്‍ രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 30 കോടി രൂപയാണ് പാലങ്ങള്‍ക്ക് മാത്രമായി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്നത്. 100 കോടി രൂപയാണ് റോഡുകള്‍ക്ക് അനുവദിച്ചത്. തിരുവമ്പാടി മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ 153 കോടി രൂപ അനുവദിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയോരം. ടൂറിസം വികസനത്തിനായി നിരവധി പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബയോഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട്, ടൂറിസം ഹബ്ബ്, ഗ്രാമീണ ടൂറിസം എന്നിവ ഇവയില്‍ ചിലതുമാത്രം.
Post a Comment