സംസ്ഥാനത്ത് വന്‍ ലഹരിവേട്ട : വിദേശത്ത് നിന്ന് പാഴ്‌സലില്‍ എത്തിയത് മാരകമയക്കു മരുന്ന് ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വിദേശത്ത് നിന്ന് കേരളത്തിലേക്ക് പാഴ്‌സലുകളിലായി എത്തുന്നത് മാരക ലഹരി മരുന്നുകള്‍. കൊച്ചിയിലും തിരുവനന്തപുരത്തും നടന്ന പരിശോധനയില്‍ പിടിച്ചെടുത്തത് വിദേശത്ത് നിന്ന് പാഴ്‌സലില്‍ എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകൾ. ഒമാനിൽ നിന്നും നെതര്‍ലന്റില്‍ നിന്നുമാണ് പാഴ്സലുകൾ എത്തിയത്.

കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് സംഘം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച്‌ ചില സംശയങ്ങള്‍ തോന്നിയതോടെ സ്ഥാപന ഉടമ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എല്‍എസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്റിൽ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.

15 എല്‍എസ്ഡി സ്റ്റാമ്പുകളാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നത്. മേല്‍വിലാസം കേന്ദ്രീകരിച്ച്‌ കോഴിക്കോട് നടത്തിയ പരിശോധനയിലും മാരക ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. 82 എല്‍.എസ്.ഡി സ്റ്റാമ്പ് , എം.ഡി.എം.എ, കൊക്കെയ്ന്‍, 1.25 കിലോ ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post