ബാലുശ്ശേരി കിനാലൂര്‍ കാന്തലാട് വനമേഖലയില്‍ തീ പടര്‍ന്ന് പിടിച്ച് എട്ട് ഏക്കറോളം വരുന്ന സ്ഥലം കത്തിനശിച്ചു. കൈതച്ചാല്‍ ഭാഗത്ത് അടിക്കാടിന് തീപിടിച്ചതോടെ പടര്‍ന്നു പിടിക്കുകയായിരുന്നു.താഴെ ഭാഗത്തെ തെങ്ങുകളും കത്തിനശിച്ചിട്ടുണ്ട്.
നരിക്കുനിയില്‍നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും ചേര്‍ന്നു തീ അണയ്ക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് ജീവനക്കാരായ ജയപ്രകാശ്, വിജയന്‍, സനല്‍, സുജിത്ത് എന്നിവരാണ് നാട്ടുകാരോടൊപ്പം ചേര്‍ന്നു തീയണക്കാന്‍ സഹായിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തത്തില്‍ കിനാലൂര്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്.
Post a Comment