മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന-മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ബി എഡും നേടിയവരായിരിക്കണം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം മാര്‍ച്ച് 11 രാവിലെ 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379
ടെൻഡർ
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലം ശിശു വികസന കാര്യാലയത്തിന് പരിധിയിലെ 184 അങ്കണവാടികള്‍ക്കാവശ്യമായ കോവിഡ് പ്രതിരോധ സാധനങ്ങള്‍ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് 1 മണിക്ക് ടെൻഡർ തുറക്കുന്നതായിരിക്കും. ഫോണ്‍ : 0495 2800 682 , 758947159
സൗജന്യ പ്രവേശനം
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള സരോവരം ബയോപാര്‍ക്ക്, കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്‌സ് ബീച്ച്, അരിപ്പാറ വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഏജന്റുമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് മാര്‍ച്ച് 14 വൈകുന്നേരം 3 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രണ്ടായിരത്തില്‍ കൂടുതല്‍ ടിക്കറ്റെടുക്കുന്ന മുഴുവന്‍ ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ദേശീയപാത 66-ല്‍ രാമനാട്ടുകര, പൂവന്നൂര്‍ പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 8 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Post a Comment