യുക്രൈനിലെ യുദ്ധ ഭൂമിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ പന്തലായനി സ്വദേശി അഭിമന്യു വിജയനെ ; സന്ദർശിച്ച് ബിജെപി നേതാക്കൾ

യുക്രൈനിലെ യുദ്ധത്തിൽ അകപ്പെട്ട് പോയ വിദ്യാർത്ഥികളെ തിരിച്ച് കൊണ്ടുവരാനായി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ഓപ്പറേഷൻ ഗംഗ യാഥാർത്ഥ്യമാക്കിയ ചാരിതാർത്ഥ്യത്തോടെ കൊയിലാണ്ടി പന്തലായനി സ്വദേശി അഭിമന്യു വിജയൻ നാട്ടിൽ എത്തി.

ഇവനോ ഫ്രാൻകി വിസ്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ് അഭിമന്യു . യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കോസ് മിൻഡ്സ് കമ്മ്യൂണിറ്റി കൺവീനർ കൂടിയായ അഭിമന്യു ഓപ്പറേഷൻ ഗംഗ ആരംഭിച്ചതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി നേരിട്ട് ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെയും ഓഫീസിൻ്റെയും മാർഗനിർദേശമനുസരിച്ച് പ്രവർത്തിച്ച് കൊണ്ട് തൻ്റെ സഹപാഠികളായ 64 മലയാളികളടക്കം 450 വിദ്യാർത്ഥികളെയാണ് ഉക്രയിനിൽ നിന്നും റുമേനിയ വഴി ഡൽഹിയിൽ എത്തിക്കാനായത്. കൺവീനറുടെ ഉത്തരവാദിത്വത്തോടെ മുഴുവൻ പേരെയും സുരക്ഷിതമാക്കി അവസാന ബാച്ചിലാണ് അഭിമന്യു നാട്ടിൽ എത്തിയിരിക്കുന്നത്.

ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ, ബിജെപി ജില്ലാ ട്രഷറർ വികെ ജയൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ് ആർ ജയ്കിഷ്, ജന.സെക്രട്ടറി കെ.വി സുരേഷ്, മണ്ഡലം ട്രഷറർ ഒ മാധവൻ എന്നിവർ കൊയിലാണ്ടി പന്തലായനിയിലെ വീട്ടിൽ എത്തി അഭിമന്യുവുമായി സംസാരിച്ചു.

Post a Comment

Previous Post Next Post