സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ള വിദഗ്ദ്ധ ഡ്രൈവിംഗ് പരിശീലന കേന്ദ്രം 'വിമൻ ഓൺ വീൽസ് ' ഡ്രൈവിംഗ് അക്കാദമി
കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു.
ഈസ്റ്റ് നടക്കാവിലെ ഡൈവിംഗ് അക്കാദമി ഓഫീസിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ഡ്രൈവിംഗിലൂടെ സ്ത്രീകൾക്ക് ചലനസ്വാതന്ത്ര്യവും തുല്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് 'വിമൻ ഓൺ വീൽസ്' മുന്നോട്ട് വെക്കുന്നതെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.
പ്രവർത്തകരായ വിജി പെൺകൂട്ട്, വി പി സുഹ്‌റ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം നേടാനും ഒന്നിച്ചിരിക്കാനുമുള്ള ഒരു പെണ്ണിടമാണ് 'വിമൻ ഓൺ വീൽസ്' ഒരുക്കുന്നതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ എ യു മർജാൻ പറഞ്ഞു. ഡ്രൈവിംഗ് പരിശീലനത്തിനായി വനിതകൾക്കും യുവതികൾക്കും 8714133103 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post a Comment