ഓപറേഷന്‍ ഗംഗ : ബുഡാപെസ്റ്റില്‍ നിന്ന് അവസാനത്തെ ഇന്ത്യൻ വിദ്യാർത്ഥികളേയും കൊണ്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഡൽഹിയിലെത്തി

റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച 'ഓപറേഷന്‍ ഗംഗ'യുടെ മേല്‍നോട്ടം വഹിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ബുഡാപെസ്റ്റില്‍ നിന്ന് 6711 വിദ്യാര്‍ഥികളോടൊപ്പം തിങ്കളാഴ്ച മടങ്ങിയെത്തി.ഇതോടെ ബുഡാപെസ്റ്റില്‍ കുടുങ്ങിയ എല്ലാ പൗരന്മാരെയും നാട്ടിലെത്തിച്ചെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ യുവാക്കള്‍ക്ക് അവരവരുടെ വീടുകളിലെത്തി മാതാപിതാക്കളുമായും കുടുംബാംഗങ്ങളുമായും ഒരുമിച്ച്‌ കഴിയാമെന്ന് കേന്ദ്രമന്ത്രി ട്വിറ്ററില്‍ സന്തോഷം പ്രകടിപ്പിച്ചു. 'ബുഡാപെസ്റ്റില്‍ നിന്നുള്ള ഞങ്ങളുടെ 6711 വിദ്യാര്‍ഥികളുടെ അവസാന ബാച്ചുമായി ഡല്‍ഹിയില്‍ എത്തിയതില്‍ സന്തോഷമുണ്ട്. ചെറുപ്പക്കാര്‍ വീട്ടിലെത്തുമ്പോൾ, സന്തോഷവും ഉത്സാഹവും ആശ്വാസവും ഉണ്ട്, ഉടന്‍ തന്നെ അവരുടെ മാതാപിതാക്കളോടും കുടുംബങ്ങളോടും ഒപ്പം ചേരും. സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു,' - ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ഒരാഴ്ചയ്ക്കിടെ, 16,000-ത്തിലധികം വിദ്യാര്‍ഥികളെ 'ഓപറേഷന്‍ ഗംഗ' വഴി യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചു.
ഖാര്‍കിവും സുമിയും ഒഴികെ, യുക്രൈനിലെ ശേഷിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള മിക്കവാറും എല്ലാ പൗരന്മാരെയും ഒഴിപ്പിച്ചതായി യുക്രൈനിലെ ഇന്ത്യൻ എംബസി പറഞ്ഞു. 'ഷെലിംഗ്, റോഡ് തടസങ്ങള്‍, വഴിതിരിച്ചുവിടല്‍, മറ്റ് പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയ്ക്കിടയിലും ലഭ്യമായ അളവിലും മാര്‍ഗങ്ങളിലും ഭക്ഷണവും വെള്ളവും പിസോചിനിലേക്ക് വിതരണം ചെയ്യുന്നത് തുടര്‍ന്നു.'

ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചു, യുക്രൈനിന്റെ വേര്‍പിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര സ്ഥാപനങ്ങളായി റഷ്യ അംഗീകരിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്.

Post a Comment

Previous Post Next Post