വായനാരി രാമകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു ; കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമെന്ന് സി വി ബാലകൃഷ്ണൻ

കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു വായനാരി രാമകൃഷ്ണനെന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ പറഞ്ഞു.

വായനാരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ബ്ലോക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡന്റ് , സഹകാരി , കോൺഗ്രസ്സ് നേതാവ് എന്നീ നിലകളിലൊക്കെ കൊയിലാണ്ടിയുടെ വികസനത്തിനും, ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സമർപ്പിത മനസ്സോടെ പ്രവർത്തിച്ച നിസ്വാർത്ഥ സേവകനായിരുന്നു രാമകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

വി.വി.സുധാകരൻ അദ്ധ്യക്ഷനായ അനുസ്മരണ പരിപാടിയിൽ
പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, കെ.പി.വിനോദ് കുമാർ, പി.ടി. ഉമേന്ദ്രൻ, സി. ഗോപിനാഥൻ, മനോജ് പയറ്റുവളപ്പിൽ, പി.അബ്ദുൾ ഷുക്കൂർ ,കെ.പി.നിഷാദ്, നടേരി ഭാസ്കരൻ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post