അന്തര്‍ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ശിശു വികസന വകുപ്പ് - സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ സിഗ്നേച്ചര്‍ ക്യാമ്പയിനും ഫ്‌ളാഷ് മോബും സംഘടിപ്പിക്കും.
മാര്‍ച്ച് നാലിന് കോഴിക്കോട് എസ്.എം സ്ട്രീറ്റിലാണ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. അന്നേദിവസം വൈകീട്ട് നാല് മണിക്ക് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. എ.കെ. ലിന്‍സി എന്നിവര്‍ പങ്കെടുക്കും.
മാര്‍ച്ച് 8 വൈകീട്ട് അഞ്ച് മണിക്ക് ബീച്ചില്‍ നടത്തുന്ന ഫ്‌ളാഷ് മോബ് കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment