നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വായാട് എസ്.ടി കോളനിയില്‍ ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയിലുള്‍പ്പെടുത്തി, കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.നജീബ്, ജീവിതശൈലി രോഗവിഭാഗം ഡോ.അമല്‍ജ്യോതി, കണ്ണ് രോഗവിഭാഗം ഡോ, ഷഹനാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആവശ്യമുള്ളവര്‍ക്ക് മരുന്നും വിതരണം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലീബ സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്‍.കെ ലീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി എം.പി കുഞ്ഞിരാമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഷാജു ടോംപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍ അല്‍ഫോന്‍സ, വാര്‍ഡ് കണ്‍വീനര്‍ വിനീഷ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Post a Comment