ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് കുന്നുമ്മല്‍ ഐ.സി.ഡി.എസിന് കീഴിലുള്ള 175 അങ്കണവാടികളിലേക്ക് ആവശ്യമായ കോവിഡ് പ്രതിരോധ സാമഗ്രികള്‍ 2021-22 വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 8943164465

അഞ്ചാം ക്ലാസ് പ്രവേശനം

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയില്‍ ആരംഭിച്ച ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിള്‍ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ പിന്നാക്ക പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ പട്ടികജാതി വികസന ഓഫീസുകളിലും, കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാണ്.അവസാന തീയതി മാര്‍ച്ച് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 2370657

ടെന്‍ഡര്‍

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഐസിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട് ഓഫീസിന് കീഴിലെ 140 അങ്കണവാടികള്‍ക്ക് കോവിഡ് പ്രതിരോധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 11. ഫോണ്‍: 0495 2461197, 8281999308

ടെന്‍ഡര്‍

ജില്ലയിലെ നിയോക്രാഡില്‍ പദ്ധതിയുടെ ഉപയോഗത്തിനായി നിയോനാറ്റല്‍ മാനെക്വിന്‍സ് വിതരണത്തിനും ഇന്‍സ്റ്റാളേഷനുമായി നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 11 രാവിലെ 10 മണി വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0495 237499

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: അപേക്ഷകള്‍ ക്ഷണിച്ചു

വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചുമട്ടുതൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസുകളുടെ സൗജന്യ സഹായം ലഭിക്കുന്നതാണ്. ഓരോ മേഖലയില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in ലൂടെ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 7. ഫോണ്‍: 04842423110, 8547655290

സീല്‍ നഷ്ടപ്പെട്ടു

വടകര ഫിഷറീസ് സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്‌പെക്ടറുടെ ഡെസിഗ്നേഷന്‍ സീല്‍ നഷ്ടപ്പെട്ടു. ആയതിനാല്‍ പുതിയ സീല്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും ആക്ഷേപമോ നഷ്ടപ്പെട്ട സീല്‍ ലഭിക്കുകയോ ചെയ്യുന്ന പക്ഷം പത്ത് ദിവസത്തിനകം വെസ്റ്റ്ഹില്ലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിക്കുക.

പ്രമാണ പരിശോധന

പൊതുമരാമത്ത്/ ജലസേചന വകുപ്പില്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) കാറ്റഗറി നമ്പര്‍ 206/2020 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ഡിസംബര്‍ 28ന് നിലവില്‍വന്ന സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന മാര്‍ച്ച് 8, 9 തീയതികളില്‍ നടത്തുന്നു. കോഴിക്കോട് ജില്ലാ ഓഫീസില്‍ ഹാജരാകാന്‍ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post