വേള്‍ഡ് ഡൗൺസിന്‍ഡ്രോം ദിനം ആഘോഷിക്കും



വേള്‍ഡ് ഡൗണ്‍സിന്‍ഡ്രോം ദിനത്തിന്റെ ഭാഗമായി സി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 21 തിങ്കളാഴ്ച്ച രാവിലെ 9.30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. മന്ത്രി
അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരിക്കും. ഡബ്ല്യൂ.ഡി.എസ്.ഡി പോസ്റ്റര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സിനിമാനടന്‍ ഗോപികൃഷ്ണന്‍ കെ. വര്‍മ്മ നിര്‍വ്വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കലും സാംസ്‌കാരിക പരിപാടികളും നടക്കും.

Post a Comment

Previous Post Next Post