ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ച് ; പന്തലായനി ബി ആർ സി

സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായ് എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു. മാർച്ച് 11 രാവിലെ കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പന്തലായനി ബി ആർ സി, ബി പി സി യൂസഫ് നടുവണ്ണൂർ അധ്യക്ഷതവഹിച്ചു.

കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. അസി ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പ്രമോദ് ആശംസ അറിയിച്ച ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ പ്രശോഭ് എം കെ സ്വാഗതവും സന്ധ്യ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

സമകാലികവിദ്യാഭ്യാസ ആശയം മുൻ നിർത്തി നേരനുഭവത്തിലൂടെ അറിവ് നേടുക, സാമൂഹിക ശേഷി വികാസം നേടുക എന്നീ ഉദ്ദേശ്യത്തോടു കൂടി കൊയിലാണ്ടി ഫയർ ആന്റ് റസ്കൂ സ്റ്റേഷൻ ,റയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ് എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കിയ ഈ പരിപാടിയിൽ. പന്തലായനി ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കൾ സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, ബി ആർ സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post