സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് സമ്മേളനം ; ജില്ലാ കമ്മറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ചെങ്ങോട്ട്കാവ് പഞ്ചായത്ത് സമ്മേളനം, സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം, കെ.ദാസൻ ഉദ്ഘാടനം ചെയ്തു. 

മാർച്ച് 28,29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വമ്പിച്ച വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കെ.കെ.ഗിരീശൻ അദ്ധ്യക്ഷനായ സമ്മേളന പരിപാടിയിൽ എം.പത്മനാഭൻ (യൂണിയൻ ഏരിയാ പ്രസിഡൻ്റ്), മുണ്ട്യാടി ബാബു, സി.കെ.ഉണ്ണി, സിറാജ്, ഷൈജു പി.കെ എന്നിവർ സംസാരിച്ചു.

കെ.കെ.അരവിന്ദൻ സ്വാഗതവും, ശിവദാസൻ എം.വി.നന്ദിയും പറഞ്ഞു.
യുണിയൻ ഭാരവാഹികളായ  കെ.കെ.അരവിന്ദൻ ( പ്രസിഡൻ്റ്) , ഗിരീശൻ കെ.കെ. (സെക്രട്ടറി) ശിവദാസൻ കെ.കെ.(ട്രഷറർ) തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post