കർക്ഷക സംഘം ഏരിയാ ജാഥ കൊയിലാണ്ടിയിൽ സമാപിച്ചു

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ സമാപിച്ചു.

രണ്ടു ദിവസത്തെ പര്യടനത്തിന് ശേഷമാണ് ജാഥയ്ക്ക് സമാപനം കുറിച്ചത്.സമാപന കേന്ദ്രത്തിൽ ജില്ലാ കമ്മറ്റി അംഗം ബൽറാം മാസ്റ്റർ സംസാരിച്ചു. പി.വി. സത്യൻ അദ്ധ്യക്ഷനായി. 

വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ ഷിജു മാസ്റ്റർ, എ.എം സുഗതൻ, അഡ്വ: കെ.സത്യൻ., ടി.വി ഗിരിജ, എം.എം രവീന്ദ്രൻ.പി.സിസതിഷ്ചന്ദ്രൻ. ഇ.അനിൽകുമാർ.സതി കിഴക്കയിൽ പി കെ ഭരതൻ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post