അംഗനവാടി വർക്കർമാർക്ക് ; ഏകദിന ആരോഗ്യ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

തിരുവങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റേയും പന്തലായനി ഐ സി ഡി എസിന്റേയും സംയുക്താഭിമുഖ്യത്തിൽ അംഗൻവാടി വർക്കർമാർക്ക് ഏകദിന ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു.

എ ഐ ഡി എസ്, എച്ച് ഐ വി ,ടി ബി, കൺട്രോൾ എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും പരിശീലനവുമാണ് സംഘടിപ്പിച്ചത്.

പൂക്കാട് എഫ് എഫ് ഹാളിൽ വെച്ചു നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായ പരിപാടിയിൽ എസ് ടി എസ്. ലസിത, ഐ സി ടി സി കൗൺസിലർ എസ് ശ്രീലേഖ എന്നിവർ ക്ലാസുകൾ എടുത്തു.

സി ഡി പി ഒ. ഷിനി, എച്ച് ഐ.കെ കെ ശശി, ജെ എച്ച് ഐ. ഏ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ഹെൽത്ത് സൂപ്പർ വൈസർ ജോയ് തോമസ് സ്വാഗതവും,ജെ എച്ച് ഐ രാമചന്ദ്രൻ സി കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post