പയ്യോളിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക്‌ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റും, സംസ്ഥാന കമ്മറ്റി അംഗവുമായ അഡ്വ. എൽ.ജി ലിജീഷ് ലോഗോ പ്രകാശനം നടത്തി. ബ്ലോക്ക്‌ സെക്രട്ടറി എ. കെ ഷൈജു, പ്രസിഡണ്ട് പി.അനൂപ്, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ സി.ടി അജയ്‌ഘോഷ്, എ.കെ വൈശാഖ്‌, പി.വി സാന്ദ്ര, പ്രശോഭ് ചാത്തോത്ത്, അഖിൽ കാപ്പിരിക്കാട്, മുചുകുന്ന് മേഖലാ സെക്രട്ടറി അരുൺനാഥ്‌ എന്നിവർ പങ്കെടുത്തു.

സമ്മേളനം മാർച്ച് 20 ന് കോട്ടക്കൽ പി.ബിജു നഗറിൽ വെച്ച് നടക്കും. സംസ്ഥാന ജോ. സെക്രട്ടറി പി.ബി. അനൂപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ. ടി. അബ്ദുറഹ്മാൻ ചെയർമാനും വി.ടി.അതുൽ കൺവീനറും, എം.ടി ഗോപാലൻ ട്രഷററുമായ സ്വാഗത സംഘമാണ് സമ്മേളനത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post