ദുബൈയിൽ മരിച്ച നിലയിൽ കാണപ്പെട്ട വ്ലോഗറും ആൽബം താരവുമായ ബാലുശ്ശേരി കാക്കൂരിലെ പാവണ്ടൂർ അമ്പലപറമ്പിൽ റിഫ ഷെറിന്‍റെ (റിഫ മെഹ്നൂ-20) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും.
ബുധനാഴ്ച രാത്രി 11ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം എത്തിക്കുന്നത്.
ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നീലേശ്വരം സ്വദേശിയായ മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
റിഫ മെഹ്നൂസ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്നു. വ്ലോഗിങ്ങിന് പുറമെ റിഫയും ഭർത്താവും ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയിലെ വിഡിയോകളായിരുന്നു റിഫ ചെയ്തിരുന്നത്.
ഭാര്യ മരിച്ച വിവരം മെഹ്നു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം മറ്റുള്ളവരറിയുന്നത്. ഈ പോസ്റ്റ് മറ്റൊരാള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് വിവരം അറിയിച്ചതിനെതിരെ വ്യാപക വിമര്‍ശനവും നടന്നു. ഒന്നര മാസം മുന്‍പാണ് റിഫ ഭര്‍ത്താവ് മെഹ്നുവിനോടൊപ്പം യുഎഇയിലെത്തിയത്.
മകൻ: അസാൻ മെഹനു (രണ്ട് വയസ്). പിതാവ്: റാഷിദ്. മാതാവ് ഷറീന. സഹോദരൻ: റിജുൻ.
Post a Comment