കൊയിലാണ്ടി സ്വദേശിയായ യുവാവ് ; സിന്തറ്റിക് ലഹരി മരുന്നുകളുമായി കണ്ണൂരിൽ പിടിയിൽ

മാരക ലഹരി മരുന്നുകളുമായി യുവാവ് കണ്ണൂരിൽ പിടിയില്‍. കൊയിലാണ്ടി സ്വദേശി എന്‍ സുഹൈലാണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് ലഹരി മരുന്നുകൾ  കൊയിലാണ്ടിയിൽ എത്തിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. സുഹൈലിന്റെ പക്കല്‍ നിന്ന് വീര്യം കൂടിയ സിന്തറ്റിക് ലഹരി മരുന്നുകളായ എല്‍എസ്ഡി സ്റ്റാമ്പും എംഡിഎംഎയും പിടിച്ചെടുത്തു.

കൊയിലാണ്ടി ഭാഗത്തു വിതരണം ചെയ്യാനുള്ള ലഹരി മരുന്നുകൾ വാങ്ങാനായി കണ്ണൂരിൽ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. കുറിച്ച്‌ ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

പിടികൂടുമ്പോൾ എല്‍എസ്ഡി സ്റ്റാമ്പും  0.035 ഗ്രാമും,15.57 ഗ്രാം എംഡിഎയുമാണ് സുഹൈലിന്റെ പക്കലുണ്ടായിരുന്നത്. ലഹരി വസ്തുക്കളും കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Post a Comment

Previous Post Next Post