സ്വപ്ന സങ്കല്പങ്ങളും ഹൃദയ സംഘർഷങ്ങളും കവിതകളാക്കി 30 വയസ്സുകാരിയായ ശരണ്യ ആലപ്പുഴയിൽ. വിധിയെ തോൽപ്പിച്ച കൊണ്ട് അഞ്ച് വർഷത്തിനുള്ളിൽ 30 കവിതകളെഴുതി ഒരു കവിതാസമാഹാരം ആക്കി മാറ്റിയിരിക്കുകയാണ് ശരണ്യ.
പേരാമ്പ്രയിലെ സ്വകാര്യ കോളേജില്‍ ബീകോമിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് സെറിബ്രല്‍ അറ്റാക്‌സിയ രോഗ ലക്ഷണങ്ങള്‍ ശരണ്യയില്‍ കണ്ടു തുടങ്ങിയത്. ആദ്യം സംസാരത്തിലും എഴുത്തിലും തുടങ്ങിയ ബുദ്ധിമുട്ട് ക്രമേണ നടത്തത്തിലും കണ്ടു തുടങ്ങി. ഇതോടെ പഠനവും മുടങ്ങി. ശരണ്യയുടെ ലോകം പിന്നീട് വീട് മാത്രമായി. മൊബൈല്‍ ഫോണില്‍ കുത്തിക്കുറിച്ച വരികള്‍ തന്റെ സ്വപ്‌നങ്ങളാണെന്ന് ശരണ്യ പറയുന്നു. തന്റെ ഒറ്റപ്പെടലും,വേദനയും,സ്വപ്‌നങ്ങളുമെല്ലാം പങ്കുവെച്ചു. അവയെല്ലാം കവിതകളായത് അവള്‍ പോലും അറിഞ്ഞിരുന്നില്ല. സൗഹൃദം,പ്രണയം,രാഷ്ട്രീയം എന്നിവയെല്ലാം കവിതയ്ക്ക് വിഷയമായിട്ടുണ്ട്. അഞ്ച് വര്‍ഷമായി കവിതകള്‍ എഴുതാന്‍ തുടങ്ങിയിട്ട്. ഫോണിലാണ് എല്ലാം എഴുതിയിരുന്നത്. ഫോണ്‍ കേടായപ്പോള്‍ പല കവിതകളും നഷ്ട്ടമായെന്ന് ശരണ്യ വേദനയോടെ പറയുന്നു.സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയില്‍ സ്ഥിരതാമസക്കാരനായ ചെങ്ങന്നൂര്‍ സ്വദേശിയായ വിജയ കുമാര്‍ നായരെന്ന വലിയ മനുഷ്യനാണ് കവിതകള്‍ പുസ്തക രൂപത്തിലാക്കാന്‍ സഹായിച്ചതെന്ന് ശരണ്യ പറയുന്നു. ഇതിനുളള എല്ലാ ചെലവുകളും വഹിച്ചത് അദ്ദേഹം തന്നെയാണ്. വിജയ കുമാരന്‍ നായരെ നേരില്‍ കാണണമെന്നാണ് ശരണ്യയുടെ ഒരാഗ്രഹമിപ്പോള്‍.
കാരയാട് ആനപ്പൊയില്‍ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ. കാരയാട് എ.എല്‍.പി,കൊഴുക്കല്ലൂര്‍ എ.യു.പി,മേപ്പയ്യൂര്‍ എച്ച്.എസ്.എസ്,വാകയാട് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പ്ലസ്ടുവരെ പഠനം. പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് ചെയ്തു. ബീക്കോം രണ്ടാവര്‍ഷമെത്തിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ചികില്‍സകള്‍ പലതും ചെയ്തു. ഇപ്പോള്‍ ബംഗളൂര് നിംഹാന്‍സിലാണ് ചികില്‍സിക്കുന്നത്.
Post a Comment