മികച്ച നടനുള്ള ഇത്തവണത്തെ ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച നടി ജെസിക്ക ചസ്റ്റെയ്ൻ. "ദ് ഐസ് ഓഫ് ടാമി ഫെയ്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മൂന്ന് തവണ ഓസ്കർ നോമിനേഷൻ നേടിയിട്ടുള്ള ജെസിക്കയുടെ ആദ്യ ഓസ്കർ കൂടിയാണിത്.
‘കോഡ’ യാണ് മികച്ച ചിത്രം. സംവിധാനം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങൾ ‘കോഡ’ നേടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. ദ പവർ ഓഫ് ദ ഡോഗ് ഒരുക്കിയ ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക.
മികച്ച നടി- ജെസിക്ക ചസ്റ്റന് (ദ ഐയ്സ് ഓഫ് ടമ്മി ഫായേ), നടൻ- വിൽസ്മിത്ത് (കിങ് റിച്ചാർഡ്), സംവിധായിക/ സംവിധായകൻ- ജെയിൻ കാമ്പയിൻ (ദ പവർ ഓഫ് ദ ഡോഗ്), ഗാനം - ബില്ലി എലിഷ്, ഫിന്നെസ് ഒ കോനൽ (നോ ടൈം ടു ഡൈ), ഡോക്യുമെന്ററി ചിത്രം- സമ്മർ ഓഫ് സോള്, ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂണ്), സംഗീതം (ഒറിജിനൽ)- ഹാൻസ് സിമ്മർ (ഡ്യൂൺ), അവലംബിത തിരക്കഥ- സിയാൻ ഹെഡെർ (കോഡ), തിരക്കഥ (ഒറിജിനൽ)- കെന്നത്ത് ബ്രാന (ബെല്ഫാസ്റ്റ്), ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ, വസ്ത്രാലങ്കാരം- ജെന്നി ബെവന് (ക്രുവല്ല), അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ), സഹനടൻ- ട്രോയ് കൊട്സർ (കോഡാ), ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്ഷീൽഡ് വൈപ്പർ, ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ, മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്), വിഷ്വൽ എഫക്ട്- പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (ഡ്യൂൺ), ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്)- ദ ക്യൂൻ ഓഫ് ബാസ്കറ്റ് ബോൾ, ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂൺ), അനിമേറ്റഡ് ഷോർട് ഫിലിം 'ദ വിൻഡ്ഷീൽഡ് വൈപർ', സഹനടി അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി, പ്രൊഡക്ഷൻ ഡിസൈൻ ഡ്യൂൺ, ചിത്രസംയോജനത്തിനുള്ള ഓസ്കർ ജോ വാക്കർ (ഡ്യൂൺ), മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫില്, റോൺ ബാർട്ലെറ്റ് എന്നിവർ മികച്ച ശബ്ദത്തിനുള്ള പുരസ്കാരം നേടി.
Post a Comment